രാഹുലിനെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമാകും: സുബ്രഹ്മണ്യന്‍ സ്വാമി


ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരിഹാസവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമായിരിക്കുമെന്ന് സ്വാമി പറഞ്ഞു.
വോട്ടര്‍മാരുടെ മുന്‍പില്‍ നിരത്താന്‍ കോണ്‍ഗ്രസിനൊന്നുമില്ല. സമാജ്!വാദി പാര്‍ട്ടിയുടെ സഹായത്തോടെ യുപിയില്‍ കളം പിടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബിഎസ്പിയുടെ മുസ്ലിം വോട്ടര്‍മാരെ വരുതിയിലാക്കുന്നതിനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് യുപിയിലെ പ്രധാനി. പ്രിയങ്കയ്‌ക്കോ കോണ്‍ഗ്രസിനോ നെഹ്‌റു കുടുംബത്തിലെ മറ്റാര്‍ക്കുമോ അവിടെ ഒന്നും ചെയ്യാനില്ലെന്നും സ്വാമി പറഞ്ഞു.
403 അംഗ നിയമസഭയിലെ ഭൂരിഭാഗം സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നും സ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു.




Sharing is Caring