മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാനമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും


കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളുടെ വികസനത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച നടത്തും.


കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടും.എന്നാല്‍ വിമാനത്താവള വികസനമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ അനുമതി നല്‍കാന്‍ ആകില്ലെന്ന നിലപാടിലാണ് കേന്ദ്രം.


ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുറപ്പെടല്‍ കേന്ദ്രം കരിപ്പൂരില്‍ അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവെക്കും



Sharing is Caring