രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മൂന്നംഗ ഉന്നതസമിതിയുമായി അമിത് ഷാ


രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മൂന്നംഗ ഉന്നതസമിതിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമായ രാജ് നാഥ് സിങ്, അരുണ്‍ ജയ് റ്റ് ലി, വെങ്കയ്യ നായിഡു എന്നിവരാണു സമിതിയിലുള്ളത്.
എന്‍ഡിഎ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ് തു സ്ഥാനാര്‍ഥി നിര്‍ണയം നടത്തണമെന്നാണ് സമിതിക്ക് നല്‍കിയ നിര്‍ദേശം. മറ്റു പരിപാടികളെല്ലാം മാറ്റിവച്ചാണു സമിതി രൂപീകരിക്കാന്‍ അമിത് ഷാ മുന്‍കൈ എടുത്തത്.
അടുത്ത മാസം 25ന് പ്രണബ് മൂഖര്‍ജി സ്ഥാനമൊഴിയും. വിവാദങ്ങള്‍ക്കു വഴിപ്പെടാതെ ഏവര്‍ക്കും സമ്മതനായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കാനാണു നേതാക്കളുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത് ഷാ, ആര്‍എസ്എസ് എന്നിവര്‍ക്കു സമ്മതനായ വ്യക്തിയെ മാത്രമേ സ്ഥാര്‍ത്ഥിയാക്കുകയുള്ളൂ.
ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലായ് 17നും വോട്ടെണ്ണല്‍ 20നുമാണ് നടക്കുന്നത്. രാജ്യസഭയിലെയും ലോക് സഭയിലെയും നിയമസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട 4,896 അംഗങ്ങള്‍ക്കാണു വോട്ടവകാശം. പാര്‍ട്ടിയുടെ വിപ്പ് ബാധകമല്ല.
മുതിര്‍ന്ന ബിജെപി നേതാവും മൂന്നുതവണ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷി (83), വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (65), ലോക് സഭാ സ് പീക്കര്‍ സുമിത്ര മഹാജന്‍ (74), ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ (74), കേന്ദ്രമന്ത്രിയും പട്ടികജാതി നേതാവുമായ താവര്‍ ചന്ദ് ഗേലോട്ട് (69), കേരള ഗവര്‍ണറും മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവം (68), മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു (75) തുടങ്ങിയവരുടെ പേരുകളാണ് സാധ്യതാപ്പട്ടികയിലുള്ളത്.




Sharing is Caring