‘അമ്മയാവലാണ് സ്ത്രീകളുടെ ഉത്തരവാദിത്വം’ പെണ്‍കുട്ടികളോട് ആര്‍എസ്എസ് വനിതാ വിഭാഗം


അമ്മയാവുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രീയ സേവിക സമിതി. പുരുഷന്റെ ജോലി പണമുണ്ടാക്കുകയാണെങ്കില്‍ സ്ത്രീയുടെ ഗുണം അമ്മയാവുക എന്നതാണെന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലാണ് സംഘടന നേതാക്കള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച 15 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിലാണ് ഇങ്ങനെ പഠിപ്പിക്കുന്നത്.
പതിനഞ്ച് വയസ്സിനു താഴെയുള്ള സ്‌കൂളുകളില്‍ പോവുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പില്‍ മാതൃത്വത്തിന്റെയും കുടുംബ സംവിധാനത്തിന്റെയും ഗുണഗണങ്ങളെ കുറിച്ചാണ് കൂടുതല്‍ പഠിപ്പിക്കുന്നത്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത,
വീട്ടമ്മയായി കുടുംബ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഉത്തരവാദിത്വം എന്ന നിലപാടിനാണ് രാഷ്ട്രീയ സേവിക സമിതി ക്യാമ്പില്‍ പഠിപ്പിക്കുന്നത്.
ഒരു പുരുഷന്റെ ജോലി എന്നത് പണമുണ്ടാക്കു എന്നതാണ്. പുരുഷത്വമാണ് അവന്റെ ഗുണം. എന്നാല്‍ ഒരു സ്ത്രീയുടെ ഗുണം എന്ന പറയുന്നത് മാതൃത്വമാണ്. അവള്‍ അത് മറക്കരുത് എന്നാണ് ക്യാമ്പില്‍ പഠിപ്പിക്കുന്നത്.




Sharing is Caring