രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു.


രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുക. മെയ് പന്ത്രണ്ട് മുതൽ ട്രെയിനുകൾ ഓടിതുടങ്ങും. ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.


ആദ്യ ദിവസം പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. നാളെ വൈകീട്ട് നാല് മണി മുതൽ ബുക്കിംഗ് ആരംഭിക്കും. ഐആർസിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് ലഭിക്കില്ല. ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശനം നൽകുക. മാസ്‌ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമായിരിക്കും. രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി നൽകില്ല.


ന്യൂഡൽഹിയിൽനിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദബ്രുഗഢ്, അഗർത്തല, ഹൗറ, പറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെൻട്രൻ, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസ്.

പ്രത്യേക തീവണ്ടികൾ എന്ന നിലയിലായിരിക്കും തീവണ്ടികൾ സർവീസ് നടത്തുക.



Sharing is Caring