തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള മൂന്നുപേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള രണ്ടുപേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.













