കോഴിക്കോട്:.കോവിഡ് രോഗ പ്രതിരോധത്തിനായി കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ പ്രതിരോധ മരുന്നുകൾവിതരണം ചെയ്തു തുടങ്ങി.സൗജന്യമായാണ് പ്രതിരോധ മരുന്നുകള്‍ നല്‍കുന്നത്. നഗരസഭയിലെ മുഴുവൻ വീടുകളിലും രോഗപ്രതിരോധത്തിന് ആവശ്യമായിട്ടുള്ള ഹോമിയോ ഗുളികകൾ നൽകുന്നതിനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്. ഇത് നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കു ആശ്വാസമേകുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ പറഞ്ഞു.
നഗരസഭയിലെ 17300 വീടുകളിലെ 80000 ത്തോളം ആളുകൾക്ക് ഇതിൻ്റെ ഗുണം ലഭിക്കും. നഗരസഭയിലെ 44 വാർഡുകളിലായി വാർഡ് കൗൺസിലറുടെ നേത്രത്വത്തിൽ സന്നദ്ധ സേന പ്രവർത്തകർ മരുന്നുകൾ വിതരണം ചെയ്തു തുടങ്ങും.

നഗരസഭയുടെയും താലൂക്ക് ഹോമിയോ ആശുപത്രിയുടെയും കോവിഡ് പ്രതിരോധ മരുന്നിൻ്റെ വിതരണം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ വാർഡ് കൗൺസിലർ ശ്രീജാ റാണിക്ക്
നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ വി.സുന്ദരൻ മാസ്റ്റർ, ആശുപത്രി സൂപ്രണ്ട് ടി.എ ആനി, Dr. സീറ്റ, Dr. ദിവ്യ ,കൗൺസിലർ സിബിൻ കണ്ടത്തനാരി എന്നിവർ പങ്കെടുത്തു.













