രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും


ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്ത.ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിന് പുറമെ നാളെ ബാങ്കുകള്‍ക്കും, എ.ടി.എം സെന്ററുകള്‍ക്കും അവധിയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ബാങ്കുകള്‍ക്ക് പുറമെ പോസ്‌റ്റോഫീസുകളിലും ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. ആഴ്ചയില്‍ 20,000 രൂപ മാത്രമാവും മാറ്റിയെടുക്കാനാവുക.




Sharing is Caring