രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം ആരംഭം കുറിക്കും


മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയുള്ള രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് അടുത്ത മാസം ആരംഭം കുറിക്കും. പ്രവര്‍ത്തി ഉദ്ഘാടനം അടുത്ത മാസം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചേര്‍ന്ന് നിര്‍വഹിക്കും.


മുബൈ-അഹമ്മദാബാദ് മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആദ്യ പാത 2023ല്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ബുധനാഴ്ച ലോക്സഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു
.
പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാദൂരം ഏഴു മണിക്കൂറുള്ളത് രണ്ടായിക്കുറയും.508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണുള്ളത്.ഇതില്‍ എട്ടെണ്ണം ഗുജറാത്തിലും ആറെണ്ണം മഹാരാഷ്ട്രയിലുമാണ്. പുതുതായി നിര്‍മിക്കുന്ന പാലങ്ങളി(ഇലവേറ്റഡ് ട്രാക്ക്)ലൂടെയായിരിക്കും പാതയുടെ 92 ശതമാനവും.
97,636 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന് പദ്ധതിയുടെ 85 ശതമാനം വഹിക്കുന്നത് ജപ്പാനാണ്. മുംബൈ ബാന്ദ്ര -കുര്‍ള കോംപ്ലക്സ് ഭൂഗര്‍ഭ പാതയില്‍ നിന്നാരംഭിക്കുന്ന ട്രെയിന്‍ കടലിലൂടെയുള്ള ടണല്‍ വഴി താനെയിലെത്തും.




Sharing is Caring