രാജസ്ഥാന്‍ പൊലിസ് ഓഫിസര്‍ കാറില്‍ കൊല്ലപ്പെട്ട നിലയില്‍


രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ഈയിടെ നിയമിതനായ പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിലയില്‍. 42ഉകാരനായ ആഷിഷ് പ്രഭാകര്‍ ആണ് ഇന്നലെ രാത്രി തന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഇദ്ദേഹത്തിന്റെ കാറിലെ മുന്‍സീറ്റില്‍ ഒരു യുവതിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ജയ്പൂരില്‍ നിന്ന് അല്‍പം മാറി റോഡരികിലാണ് കാര്‍ കണ്ടെത്തിയത്.


രാജസ്ഥാന്‍ പൊലിസിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് ആണ് ഇദ്ദേഹം. സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ച് ആത്മഹത്യ ചെയ്തതാണോ എന്നും സംശയമുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്.


പ്രഭാകര്‍ തന്റെ ഭാര്യയോട് ക്ഷമാപണം ചോദിച്ച് എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്. കുടുംബപരമായ കാരണങ്ങളാലുള്ള ആത്മഹത്യയാണോ എന്നും സംശയമുണ്ട്.



Sharing is Caring