യു.ഡി.എഫ് സര്‍ക്കാറിന്റെ ബന്ധുനിയമനം: ഉമ്മന്‍ ചാണ്ടിക്കെതിരേ അന്വേഷണം


യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം പത്തു മുന്‍ മന്ത്രിമാര്‍ക്കെതിരേ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.


തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.


വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഫെബ്രുവരി ആറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, കെ.എം മാണി, കെ.സി ജോസഫ്, ഷിബു ബേബിജോണ്‍ ഉള്‍പ്പടെ പത്തു പേര്‍ക്കെതിരേയാണ് അന്വേഷണം.

ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലംപള്ളിയെ കോഓപ്പറേറ്റിവ് സര്‍വിസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചതും ഡ്രൈവറുടെ മകളെ നോര്‍ക്കയില്‍ നിയമിച്ചതും ഉള്‍പ്പെടെ മുന്‍ മന്ത്രിമാരുടെ ബന്ധുനിയമനത്തിനെതിരേ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം നേതാവ് എ.എച്ച് ഹാഫിസാണ് ഹരജി നല്‍കിയത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ 16 നിയമനങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹഫീസ് കോടതിയെ സമീപിച്ചത്.



Sharing is Caring