സർക്കാരിന്റെ നയത്തിനെതിരെ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥർക്കെതിരെ നടപടിയെന്ന് കോടിയേരി


സംസ്ഥാന സർക്കാരിന് പ്രഖ്യാപിത പോലീസ് ന യമുണ്ടെന്നും അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണൻ.ദേശീയ ഗാന വിഷയം, യു എ .പി.എ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് നയത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്ന സാഹചര്യത്തിലാണ് പാർട്ടി നിലപാട് ദേശാഭിമാനിയിൽ “ജനഗണമനയുടെ മറവിൽ “കപട ദേശീയത എന്ന ലേഖനത്തിലൂടെ കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്.




Sharing is Caring