രാജസ്ഥാനില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായി


രാജസ്ഥാനിലെ ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറു വയസ്സുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂളിലെ ജീവനക്കാരെയും അധ്യാപകരെയും പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്.


ജില്ലാ കലക്റ്ററും പൊലിസ് സൂപ്രണ്ടും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം പുറംലോകമറിഞ്ഞത്. വയറുവേദനയെത്തുടര്‍ന്ന് കുട്ടിയെ മാതാവ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരമായ ലൈംഗിക പീഡനം നടത്തനായി അറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഉടന്‍ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.




Sharing is Caring