രഹാനെയെ കളി പഠിപ്പിക്കാന്‍ സച്ചിനെത്തി


ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ഓപ്പണര്‍ അജിങ്ക്യ രഹാനെയെ കളി പഠിപ്പിക്കാന്‍ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെത്തി.
സ്‌റ്റേഡിയത്തിലെത്തിയ സച്ചിന്‍ നെറ്റ് പരിശീലനത്തിനിടയ്ക്ക് രഹാനെയ്ക്ക് ഉപയോഗപ്രദമായ ചില നിര്‍ദേശങ്ങള്‍ നല്‍കി. രഹാനെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തു.


വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയ സച്ചിനെ രഹാനെ വാനോളം പുകഴ്ത്തി. ഇതിനു മറുപടിയായി സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രഹാനെയ്ക്ക് നന്മകള്‍ നേര്‍ന്നു.
പരമ്പരയിലെ ആദ്യ ഏകദിനം നാളെ ചെൈന്നയില്‍ നടക്കും. ശിഖര്‍ ധവാന്‍ വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ രഹാനെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങും.


കഴിഞ്ഞ മാസത്തെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് രഹാനെയെ മൂന്നാം ഓപ്പണറായി പരിഗണിക്കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു. ധവാന്‍ ആദ്യ മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ രഹാനെ നാളെ ഓസ്‌ട്രേലിയക്കെതിരെ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യും.



Sharing is Caring