രമ്യ നമ്പീശനും പ്രഭുദേവയും ഒന്നിക്കുന്ന ‘മെര്‍ക്കുറി’


ഇരൈവി’ക്കുശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന നിശബ്ദചിത്രം ‘മെര്‍ക്കുറി’യില്‍ പ്രഭുദേവയുടെ നായികയാകുന്നത് രമ്യാനമ്പീശന്‍. നിശബ്ദചിത്രം എന്ന കൌതുകത്താല്‍ ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടംനേടി. പ്രഭുദേവയ്ക്ക് നെഗറ്റീവ് വേഷമാണ് മെര്‍ക്കുറിയില്‍. കേരളത്തിലും പോണ്ടിച്ചേരിയിലുമായിരുന്നു ചിത്രീകരണം.
കാര്‍ത്തിക്കിന്റെ ആദ്യചിത്രമായ പിസയില്‍ രമ്യയായിരുന്നു നായിക. സനന്ദ് റെഡ്ഡിയും പ്രധാന വേഷത്തിലെത്തും.


കാര്‍ത്തിക്കിന്റെതന്നെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് ഫിലിംസാണ് നിര്‍മിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ തിരുവിന്റെയാണ് ക്യാമറ. സംഗീതം സന്തോഷ് നാരായണന്‍.




Sharing is Caring