രഞ്ജി ട്രോഫി: കേരളത്തിന് സമനില


ആന്ധ്രാപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് സമനില. രണ്ടാം ഇന്നിങ്ങ്‌സില്‍ വിജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ആന്ധ്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു നില്‍ക്കേ കളി അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ആന്ധ്രയ്ക്ക് മൂന്ന് പോയിന്റ് ലഭിച്ചു. സമനിലയോടെ കേരളത്തിന് ഒരു പോയിന്റും.
സ്‌കോര്‍: കേരളം: 219, 302/6. ആന്ധ്രാപ്രദേശ്: 226, 1934.


അഞ്ചിന് 229 എന്ന നിലയില്‍ അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്ങ്‌സ് തുടര്‍ന്ന കേരളം ഒരു വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി 73 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. 89 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹന്‍ പ്രേമും 60 റണ്‍സ് നേടി പുറത്താകാതെ നിന്ന സച്ചിന്‍ ബേബിയും 56 റണ്‍സടിച്ച ഭവിന്‍ തക്കറിന്റെയും മികവാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്.
ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന്റെ അക്കൗണ്ടില്‍ ആറു സമനിലയും ഒരു തോല്‍വിയുമാണുള്ളത്.




Sharing is Caring