യൂറോപ്യന്‍ സന്ദര്‍ശനത്തിനായി രാഷ്ട്രപതി യാത്ര തിരിച്ചു


ന്യൂഡല്‍ഹി: 9 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് യാത്ര തിരിച്ചു. ഐസ്ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ്, സ്ലോവേനിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.


രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, വിനോദ സഞ്ചാരം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.




Sharing is Caring