വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലിന് കിരീടം. റഷ്യയുടെ ഡാനിയല്‍ മെദ്ദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 7-5, 6-3, 5-7, 4-6, 6-4.നദാലിന്റെ 19ാം ഗ്രാന്റ്സ്ലാം കിരീടമാണിത്.













