സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ കുഞ്ചാക്കോ ബോബനാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.
കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. തൃശ്ശൂരില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.














