സംസ്ഥാനത്തെ എല്ലാ റോഡുകളും ഗട്ടർ വിമുക്തമാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉപമുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായ കേശവ് പ്രസാദ് മൗര്യയും യോഗത്തിൽ പങ്കെടുത്തിരുന്നു.
സമയബന്ധിതമായി പൊതുമരാമത്ത് ജോലികളെല്ലാം പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. കരാർ നൽകുന്പോൾ കരാർ എടുക്കുന്ന ആളുകളുടെ പശ്ചാത്തലവും പരിശോധനയ്ക്കു വിധേയമാക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾക്ക് കരാർ നൽകാൻ പാടില്ല.
കരാറുകൾക്ക് ഇ-ടെൻഡർ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.














