യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ ആദ്യ റൗണ്ടില്‍ ജയം തുടർന്ന് ലിവർപൂള്‍ എഫ്സി. ആദ്യ റൗണ്ടിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇറ്റാലിയൻ ടീമായ ബൊലോഗ്നയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂള്‍ തോല്‍പ്പിച്ചത്.
ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ അലക്സിസ് മക്‌അലിസ്റ്റർ ആണ് ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്‍റെ 11-ാം മിനിറ്റിലാണ് അർജന്‍റൈൻ താരം ഗോള്‍ കണ്ടെത്തിയത്.
സൂപ്പർ താരം മുഹമ്മദ് സാലയാണ് ലിവർപൂളിനായി രണ്ടാമത്തെ ഗോള്‍ സ്കോർ ചെയ്തത്. മത്സരത്തിന്‍റെ 75-ാം മിനിറ്റിലാണ് സാല ഗോള്‍ നേടിയത്.വിജയത്തോടെ ലിവർപൂളിന് ആറ് പോയന്‍റായി.














