യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കിണറ്റില്‍ തള്ളി. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ കാരാളിപ്പറമ്പിലാണ് സംഭവം. കൊടിയത്തൂര്‍ സ്വദേശി പാറപ്പുറത്ത് രമേശനാണ് വെട്ടേറ്റത്. രമേശനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം വെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു.
ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ രമേശിന്റെ വീട്ടിലെത്തി ഫോണില്‍ വിളിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇന്ന് രാവിലെയാണ് രമേശനെ കിണറ്റില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രമേശനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













