യുണൈറ്റഡിനെ ഗോളില്‍ മുക്കി ചെല്‍സി; സിറ്റിക്ക് സമനില, റയലിന് ജയം


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്ബന്‍മാര്‍ കൊമ്ബു കോര്‍ത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ചെല്‍സി മുക്കി.
പെഡ്രോ (1) കാഹില്‍ (21) ഹസാര്‍ഡ് (62) കാന്റെ (70) എന്നിവരുടെ ഗോളുകളിലാണ് ചെല്‍സി വമ്ബന്‍ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ തന്നെ ചെല്‍സി പെഡ്രോയിലൂടെ മാഞ്ചസറ്ററിന് ആദ്യ അടി നല്‍കി. ടച്ച്‌ ചെയ്ത് 33 സെക്കന്റിനുള്ളിലായിരുന്നു ഈ ഗോള്‍.
പിന്നീടൊരു ഘട്ടത്തിലും മുന്‍ ചാമ്ബ്യന്‍മാര്‍ക്ക് ചെല്‍സിയുടെ കുതിപ്പിന് തടയിടാനായില്ല. ചെല്‍സിയേക്കാളും ബോള്‍ കയ്യടക്കം വെക്കുന്നതില്‍ മാഞ്ചസ്റ്റര്‍ മികവ് പുലര്‍ത്തിയെങ്കിലും ഗോള്‍ വഴങ്ങുകയല്ലാതെ ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല.




Sharing is Caring