ചന്ദ്രബോസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകും


ജയിലിനുള്ളിൽ നിസാമിനു ഫോൺ വിളിക്കുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ച സംഭവത്തെക്കുറിച്ച് വ്യക്തമായ രീതിയിൽ അന്വേഷണവും തക്കതായ നടപടിയും വേണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ഇന്നു മുഖ്യമന്ത്രിക്കു പരാതി നല്‍കും.


വിചാരണ കോടതിയില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സിപി ഉദയഭാനുവിനെ തന്നെ ഹൈക്കോടതിയിലും കേസിനായി നിയോഗിക്കണമെന്നും ജമന്തി മുഖ്യമന്ത്രിക്കു നല്‍കുന്ന പരാതിക്കൊപ്പമുള്ള നിവേദനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.




Sharing is Caring