‘യുഡിഎഫ് വിപുലീകരിക്കും, പ്രവേശനത്തിനുള്ള അവസരം അൻവർ സ്വയം ഇല്ലാതെയാക്കി’; സിപിഐയെ ക്ഷണിച്ച് അടൂർ പ്രകാശ്


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മുന്നണിയെ കൂടുതൽ വിപുലീകരിക്കുമെന്നും വിട്ടുപോയ ഒരുപാട് പേരെ കൂട്ടിച്ചേർക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കെപിസിസി പ്രസിഡന്റ്, നേതാക്കൾ, ലീഗ് നേതാക്കൾ എന്നിവരുമായെല്ലാം ആലോചിച്ചാകും വിപുലീകരണം ഉണ്ടാകുക എന്നും ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐ യുഡിഎഫിലേക്ക് വരണമെന്നും മുൻപ് സഹകരിച്ചിരുന്ന പാർട്ടി ആണെന്നും അടൂ‍ർ‌ പ്രകാശ് ചൂണ്ടിക്കാണിച്ചു.


പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള ഒരു ചർച്ചയും ഇപ്പോൾ ആവശ്യമില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഎഫ് പ്രവേശനത്തിനുള്ള അവസരം ഇല്ലാതെയാക്കിയത് പി വി അൻവർ തന്നെയാണ്. അൻവറുമായി താൻ സംസാരിച്ചപ്പോൾ അദ്ദേഹം ഒരു നിബന്ധനയും വെച്ചിരുന്നില്ല. അൻവർ സന്നദ്ധനാണെങ്കിൽ വീണ്ടും ചർച്ച ചെയ്യുമെന്നും അടൂർ പ്രകാശ് പറഞ്ഞു.




Sharing is Caring