യാത്രക്കാരനെ ആക്രമിച്ച പൊലീസിന്റെ നടപടി സേനയ്ക്ക് അപമാനകരമെന്ന് മുഖ്യമന്ത്രി


13501581_1115343961841995_8573435851350159820_nകൊല്ലത്ത് ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരനെ വയര്‍ലെസ് സെറ്റുകൊണ്ട് ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


ഇത്തരം പ്രവര്‍ത്തികള്‍ സേനക്ക് അപമാനകരമാവുമെന്ന് എല്ലാവരും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നാടിനെ കലുഷിതമാക്കുന്ന പ്രവര്‍ത്തിയാണ് നടന്നതെന്നും പിണറായി വിമര്‍ശിച്ചു. സംഭവത്തെ തുടര്‍ന്ന് എആര്‍ ക്യാംപിലെ പൊലീസുകാരനായ മാഷ് ദാസിനെ ഇന്നലെത്തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.




Sharing is Caring