ഫ്രാന്‍സില്‍ മദ്യ ശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു


വടക്കന്‍ ഫ്രാന്‍സിലെ റൂവനിലുള്ള മദ്യശാലയിലുണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചു. ആറോളം പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെനുവെ പറഞ്ഞു.


റൂവനില്‍ പ്രദേശിക സമയം അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. മദ്യശാലയില്‍ ജന്മദിനാഘോഷത്തിനായി യുവാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ദുരന്തം. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തില്‍ പെട്ടത്.


അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.



Sharing is Caring