റിയോയിലെ ഷൂട്ടിങ് റേഞ്ചില്‍ ഇന്ന് കാഞ്ചി വലിക്കാന്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേലയും അയോണിക പോളും ഇന്ത്യക്കായി മത്സരിക്കും.2008ലാണ് അപൂര്‍വ്വി ഔദ്യോഗികപരിശീലനം ആരംഭിക്കുന്നത്. 2014ല്‍ നെതര്‍ലാന്‍ഡില്‍ നടന്ന ഇന്റര്ഷൂട്ട് മത്സരത്തില്‍ സ്വര്‍ണവും വെങ്കലവും നേടി കരിയറിലെ ആദ്യ അന്തരാഷ്ട്ര മെഡല്‍ സ്വന്തമാക്കി. സ്വീഡിഷ് ഓപ്പണില്‍ രണ്ട് സ്വര്‍ണം നേടിയ അപൂര്‍വി ടൂര്‍ണമെന്റിലെ താരമായി. 2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത് ഗെയിംസില്‍ സ്വര്‍ണം.കൊറിയയില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിലെ വെങ്കല നേട്ടമാണ് അപൂര്‍വിക്ക് ഒളിമ്പിക് ബെര്‍ത്ത് സമ്മാനിച്ചത്.













