തിരുവനന്തപുരം: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതി വിധിക്കനുസരിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.കോടതി ആവശ്യപ്പെട്ടാല്‍ സുപ്രീം കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുയായിരുന്നു അദ്ദേഹം.













