മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു


മുംബൈ; മുംബൈയില്‍ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവമുണ്ടായത്. ആളപായമില്ല.


കെട്ടിടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.




Sharing is Caring