മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു


മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം.
നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്.
മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.




Sharing is Caring