ബീഹാറിലെ മദ്യനിരോധനം പട്ന ഹൈക്കോടതി തള്ളി. മദ്യം നിരോധിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമെന്നും കോടതി പറഞ്ഞു. 2016 ഏപ്രില്‍ 1 മുതലാണ് ബീഹാറില്‍ മദ്യനിരോധനം നിലവില്‍ വന്നിരുന്നത്. മദ്യം വില്ക്കുന്നവരുടെ ബന്ധുക്കള്‍ക്കെതിരെ പോലും നിയമനടപടി സ്വീകരിക്കുന്ന നിയമത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.













