പാകിസ്ഥാന്‍ പിടികൂടിയ സൈനികനെ വിട്ടുകിട്ടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിങ്


ഇന്നലെ അതിര്‍ത്തി ലംഘിച്ചതിന് പാകിസ്ഥാന്‍ സേന പിടികൂടിയ ഇന്ത്യന്‍ സൈനികനെ വിട്ടുകിട്ടാല്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
പാക് മണ്ണില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പങ്കെടുത്ത സൈനികനെയല്ല പാകിസ്ഥാന്‍ പിടികൂടിയതെന്നും അബദ്ധത്തില്‍ അതിര്‍ത്തി കടന്ന രാഷ്ട്രീയ റൈഫിള്‍സ് അംഗമാണ് പാകിസ്ഥാന്റെ പിടിയിലായതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഒരു ഇന്ത്യന്‍ സൈനികനെ പാക് പട്ടാളം പിടികൂടിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.




Sharing is Caring