മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി


നീലേശ്വരം: മോഷ്ടിച്ചു കടത്തുകയായിരുന്ന ചന്ദനം പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. കിനാനൂര്‍ കരിന്തളം കാറളത്തെ പ്രകാശന്‍ (38), മൂലപ്പാറയിലെ ബാലന്‍ (42) എന്നിവരാണു പിടിയിലായത്.


ഇന്നു വൈകീട്ടു മൂന്നോടെയായിരുന്നു സംഭവം. മുറിച്ചു മുട്ടികളാക്കി സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ചന്ദനം ബിരിക്കുളത്തു നിന്നും നാട്ടുകാര്‍ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




Sharing is Caring