ചൈനീസ് മുട്ട;ആരോഗ്യ വകുപ്പ് അന്വേഷണത്തിനുത്തരവിട്ടു


imagesസംസ്ഥാനത്തെ വിപണിയില്‍ വ്യാജ മുട്ട വില്‍പന വ്യാപകമാകുന്നു എന്ന വാര്‍ത്തയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ .കെ. ശൈലജ നിര്‍ദേശം നല്‍കി. ഭക്ഷണ സുരക്ഷാ കമ്മീഷണര്‍ക്കാണ് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. പരിശോധിച്ച് എത്രയും പെട്ടെന്ന് വസ്തുത കണ്ടെത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കണ്ടാല്‍ നാടന്‍ മുട്ട പോലെ തോന്നിക്കുന്ന മുട്ടകളാണ് തമിഴ്നാട്ടില്‍നിന്നും കടത്തി സംസ്ഥാനത്തെ വിപണികളില്‍ വ്യാപകമാവുന്നത്.
ചൈനീസ് മുട്ട എന്നറിയപ്പെടുന്ന ഇത്തരം വ്യാജ മുട്ടകള്‍ ആദ്യം ഉല്‍പാദിപ്പിച്ച് വിപണിയില്‍ ഇറക്കിയത് ചൈനയിലാണെന്നാണ് വിവരം. പിന്നീട് മറ്റു ചില രാജ്യങ്ങളിലും ഇത് ലഭ്യമായി തുടങ്ങി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇത് കഴിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കരള്‍ രോഗം, വൃക്ക രോഗം, മറവി രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ വ്യാജ മുട്ടകള്‍.ഇതേക്കുറിച്ച് ധാരാളം പരാതികള്‍ ലഭിച്ചെങ്കിലും ആരോഗ്യവകുപ്പ് വേണ്ടരീതിയില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.




Sharing is Caring