മോദിയെ വിമര്‍ശിച്ച നടന്‍ പ്രകാശ് രാജിനെതിരെ കേസ്


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് നടനും ദേശീയ പുരസ്‌കാര ജേതാവുമായ പ്രകാശ് രാജിനെതിരെ കേസ്. മോദി തന്നെക്കാള്‍ വലിയ നടനാണെന്നും തനിക്കു ലഭിച്ചിരിക്കുന്ന അഞ്ചു ദേശീയ പുരസ്‌കാരങ്ങള്‍ക്ക് തന്നെക്കാള്‍ അര്‍ഹന്‍ മോദിയാണെന്നും പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു.


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ മോദി പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം. ഗൗരി ലങ്കേഷുമായി ഏറെക്കാലത്തെ ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പ്രകാശ് രാജ്.


ലക്‌നൗ കോടതിയില്‍ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ശനിയാഴ്ച പരിഗണിക്കും.

ഞാനൊരു അഭിനേതാവാണ്. നിങ്ങള്‍(മോദി) അഭിനയിക്കുകയാണോ അല്ലയോയെന്ന് എനിക്കു മനസിലാകും. എന്താണു യാഥാര്‍ഥ്യം എന്നും എന്താണ് അഭിനയമെന്നും എനിക്കറിയാം. നിങ്ങള്‍ (മോദി) എന്നേക്കാള്‍ നല്ല നടനാണ്. സര്‍ക്കാര്‍ എനിക്ക് അഞ്ചു പുരസ്‌കാരങ്ങള്‍ തന്നു. അതു മോദിക്കു നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹം എന്നേക്കാള്‍ മികച്ച നടനാണ്- പ്രകാശ് രാജ് പറഞ്ഞു.



Sharing is Caring