തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയ്‌ക്കെത്തിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം.
സ്വന്തം സംസ്ഥാനം പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കള്‍ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാള്‍ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാന്‍ അവസരമൊരുക്കിയതിന്.
യുപി യെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു പിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്‌മഹല്‍ ഇല്ല. കാഴ്‌ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് കരുതുന്നുവെന്നും പിണറായി പരിഹസിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ രൂപം;













