മോദിക്ക് അസമില്‍ നിന്ന് വധഭീഷണി; ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസമില്‍ നിന്ന് വധഭീഷണി. ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിലില്‍ വധ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. എന്നാല്‍ ഭീഷണി സന്ദേശം അയച്ചതാരെന്ന് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. രാജീവ് ഗാന്ധി വധം ഓര്‍ക്കുന്നില്ലേ! അത്തരത്തില്‍ നിങ്ങള്‍ കൊല്ലപ്പെടുമെന്നാണ് സന്ദേശത്തിലുള്ളത്.


മോദിയെ രാജീവ് ഗാന്ധി മാതൃകയില്‍ കൊലപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ നീക്കം നടത്തുന്നതായി നേരത്തെ ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവര്‍ തന്നെ ആണോ ഈ ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് പോലീസ് അന്വേഷിച്ച്‌ വരികയാണ്. റോഡ് ഷോയ്ക്കിടെ മോദിയെ വധിക്കാനായിരുന്നു കമ്മ്യൂണിസ്റ്റ് ഭീകരര്‍ പദ്ധതി ഇട്ടിരുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.




Sharing is Caring