മൊ​റീ​ഞ്ഞോ​യു​ടെ​ കീ​ഴി​ൽ​ യു​ണൈ​റ്റ​ഡി​ന് തോ​ൽ​വി


ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ പ്രീമിയർ ലീഗ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടാണ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തുവിട്ടത്. ഈ സീസണിൽ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത മൊറീഞ്ഞോക്ക് കനത്ത തിരിച്ചടിയായി ഈ പരാജയം.
ബൊറൂസിയക്ക് വേണ്ടി ഗൊൺസാലോ കാസ്‌ട്രോ രണ്ട് ഗോളുകൾ നേടി. 19, 86 മിനിറ്റുകളിലായിരുന്നു കാസ്‌ട്രോയുടെ പ്രഹരം. 36-ാം മിനിറ്റിൽ എംറിക് ഒബാമെയങും 57-ാം മിനിറ്റിൽ ഉസ്മാനെ ഡെംബെലെയും ഗോളുകൾ നേടി. 59-ാം മിനിറ്റിൽ ഹെൻറിക് ഖിത്‌റായനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസഗോൾ നേടിയത്. ബൊറൂസിയക്കെതിരായ തോൽവി യുണൈറ്റഡിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്




Sharing is Caring