വടകരയിലെ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. വടകര ചെരണ്ടത്തൂര്‍ എം.എച്ച്.എസ് കോളേജിലേയ്ക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.പ്രതിഷേധവുമായെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകകര്‍ കോളേജ് കെട്ടിടം അടിച്ചു തകര്‍ത്തു. പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തിയത്.













