കോടതിയിലെ സംഘര്‍ഷം അടഞ്ഞ അധ്യായമായി കാണണം: മുഖ്യമന്ത്രി


ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലും അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങള്‍ അടഞ്ഞ് അധ്യായമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുകൂട്ടരുമായി നടത്തിയ അനുരജ്ഞന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ അധ്യക്ഷനായ ഒരു സമിതി രൂപവത്ക്കരിക്കാന്‍ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.ബാര്‍ കൗണ്‍സിലിന്റേയും പത്രപ്രവര്‍ത്തക യൂണിയന്റേയും മൂന്ന് വീതം പ്രതിനിധികള്‍ ഈ സമിതിയിലുണ്ടാകും.ഹൈക്കോടതിക്കകത്തുള്ള പ്രശ്‌നങ്ങള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കേണ്ടത്. അതില്‍ ഇടപെടാന്‍ സര്‍ക്കാരിനാവില്ലന്നും മുഖ്യമന്ത്രി അറിയിച്ചു.പോലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡി.ജി.പിയെക്കൂടി ഈ സമിതി യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും പ്രക്ഷോഭമോ പ്രതിഷേധമോ ഉണ്ടാകുന്നതിന്മുമ്പ് ഈ സമിതി കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.




Sharing is Caring