വക്കീൽ കലാപത്തിന്റെ സ്പോൺസർ ദാമോദരൻ:പി.സി.ജോർജ്


ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സംഘർഷം മുതിർന്ന അഭിഭാഷകൻ എം.കെ.ദാമോദരൻ സ്പോൺസർ ചെയ്തതാണെന്ന് എംഎൽഎ പി.സി.ജോർജ്. ഗവ.പ്ലീഡർ ധനേഷ് മാഞ്ഞൂരാൻ കെ.എം.മാണിയുടെ ദത്തുപുത്രനാണ്. ധനേഷിനെ കേരള കോൺഗ്രസ് സെക്യുലറിൽനിന്നു നേരത്തെ പുറത്താക്കിയതാണെന്നും പി.സി.ജോർജ് പറഞ്ഞു.പൊതുസ്ഥലത്തു സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഗവ. പ്ലീഡറെ സംബന്ധിക്കുന്ന വാർത്തകൾനൽകിയതോടെയാണ് അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങിയത്.




Sharing is Caring