മൈക്കിള്‍ ജാക്സണ്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി യുവതി


കാലിഫോര്‍ണിയ: തനിയ്ക്ക് 12 വയുള്ളപ്പോള്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. 1986ലായിരുന്നു സംഭവം. ജാക്ണ്‍ വീട്ടിലേയ്ക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. 16 വയസ് വരെ ജാക്സണ്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പിന്നീട് തനിയ്ക്ക് ചെക്കായി പണം തന്ന് തുടങ്ങിയെന്നും യുവതി പറയുന്നു. ഇക്കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് പറയാതിരിക്കാന്‍ ഒമ്ബത് ലക്ഷം ഡോളര്‍ തനിയ്ക്ക് തന്നതായും പറഞ്ഞു.


തെളിവായി മൈക്കിള്‍ ജാക്സണ്‍ തനിയ്ക്കയച്ച കത്തുകള്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മൈക്കിള്‍ ജാക്സന്റെ സ്ഥാപനങ്ങള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇവരിപ്പോള്‍. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ മൈക്കിള്‍ ജാക്സണ്‍ എസ്റ്റേറ്റ് തയ്യാറായിട്ടില്ല.


മൈക്കിള്‍ ജാക്സണ്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നും തന്റെ ബ്രിട്ടീഷ് ഗോഡ് ഡോട്ടറോട് ആ കുട്ടിയുടെ അഞ്ചാം വയസില്‍ തന്നെ ജാക്സണ് ലൈംഗിക താല്‍പര്യം ഉണ്ടായിരുന്നുവെന്നും ജാക്സന്റെ മുന്‍ ഡോക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ ജാക്സണ്‍ പലപ്പോഴും നിഷേധിച്ചിട്ടുള്ളതാണ്. അതേസമയം ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയവര്‍ക്കൊക്കെ ജാക്സണ്‍ ഭീമമായ തുക പണമായി നല്‍കിയിരുന്നു.



Sharing is Caring