മൈ ബെസ്റ്റ് ഓഫറുമായി ടാറ്റാ ഡോകോമോ


ടാറ്റാ ഡോകോമോ, കേരളത്തിലെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് പുതിയ ഡാറ്റാ പ്ലാനുകള്‍ അവതരിപ്പിച്ചു. മൈ ബെസ്റ്റ് ഓഫര്‍ സേവനത്തിലൂടെ, ജി ബിക്ക് 91 രൂപ നിരക്കില്‍ വ്യത്യസ്തങ്ങളായ ഡാറ്റാ പാക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.


91 രൂപയുടെ റീചാര്‍ജ്ജില്‍ വരിക്കാര്‍ക്ക് 1 ജി ബി ഡാറ്റ, 182 രൂപക്ക് 2 ജി ബിയും, 273 രൂപക്ക് 3 ജി ബിയും ഉപയോഗിക്കാം. ഓഫറുകള്‍ കാണാന്‍ മൊബൈലില്‍ നിന്നും *123# ഡയല്‍ ചെയ്യണം.


ഓഫറുകളില്‍ ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ മറ്റു വ്യവസ്ഥകളോ ഉപാധികളോ ഇല്ലെന്ന് കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റ് തലവന്‍ ബാലാജി പ്രകാശ് അവകാശപ്പെട്ടു.



Sharing is Caring