ഷില്ലോംഗ്: മേഘാലയയിലെ കിഴക്കന്‍ ജയ്ന്തിയ കുന്നിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട 15 പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആഴ്ചകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. 200 അടി താഴ്ചയില്‍നിന്നാണ് നാവികസേന മൃതദേഹം കണ്ടെടുത്തത്.
മറ്റുള്ളവര്‍ക്കായി നാവികസേന തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ഖനിക്കുള്ളില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എലിമടകള്‍ എന്നറിയപ്പെടുന്ന തുരങ്കങ്ങളാല്‍ ബന്ധിതമായ ഖനിയിലാണ് ഡിസംബര്‍ 13 മുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. തൊഴിലാളികളാരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിദഗദ്ധര്‍ അറിയിച്ചിരുന്നുവെങ്കിലും ഒരു തൊഴിലാളിയെങ്കിലും ജീവനോടെ ബാക്കിയുണ്ടാവും എന്ന വിശ്വാസത്തോടെ സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.













