മെസി ദേശീയ ടീമിലേക്ക് തിരിച്ചു വരുന്നു


അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ദേശീയ ടീമിലേക്ക് തിരിച്ചുവരുന്നു. അര്‍ജന്റീനന്‍ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മെസി തിരിച്ചുവരവിനുള്ള സൂചനകള്‍ നല്‍കിയത്.


രാജ്യത്തോടും ടീമിനോടുമുള്ള സ്‌നേഹമാണ് തിരിച്ചുവരവിന് കാരണമാകുന്നതെന്ന് മെസി പറഞ്ഞു. കോപ്പ അമേരിക്ക ഫെനലിന് ശേഷം ഒരുപാട് കാര്യങ്ങള്‍ തന്റെ ചിന്തയിലൂടെ കടന്നുപോയി. അപ്പോഴാണ് വിരമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അര്‍ജന്റീനയോടും ആ ജഴ്‌സിയോടുമുള്ള സ്‌നേഹം വളരെ കൂടുതലാണെന്നും മെസി പറയുന്നു.




Sharing is Caring