മെഡിക്കല്‍ പ്രവേശം: ജെയിംസ് കമ്മറ്റി യോഗം ഇന്ന്


സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ മുഴുവന്‍ സീറ്റുകളുടേയും പ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേ സമയം പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജെയിംസ് കമ്മിറ്റി അടിയന്തര യോഗം ചേരും.


സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശം ഏറ്റെടുത്തുള്ള സര്‍ക്കാറിന്റെ പുതിയ ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തിലാണ് ജെയിംസ് കമ്മിറ്റി ഇന്ന് അടിയന്തരമായി യോഗം ചേരുന്നത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളും ഇന്ന് യോഗം ചേരും. വൈകീട്ട് 4 മണിക്ക കൊച്ചിയിലാണ് യോഗം നടക്കുക.




Sharing is Caring