റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ സമ്മാനിച്ച അഭിമാന താരകം പി.വി സിന്ധുവിനും പരിശീലകന്‍ പുല്ലേല ഗോപിചന്ദിനും ഹൈദരാബാദ് വിമാനത്താവളത്തില്‍ ഗംഭീര വരവേല്‍പ്പ്. നാടിന്റെ അഭിമാനമായ സിന്ധുവിനെ വരവേല്‍ക്കാന്‍ നൂറോളം പേരാണ് വിമാനത്താവള പരിസരത്ത് എത്തിയിരുന്നത്. ഇന്ന് രാവിലെയാണ് സിന്ധു ഉള്‍പ്പെട്ട സംഘം ഹൈദരാബാദിലെത്തിയത്.













