മെഡിക്കല്‍ കോളേജിനു അനുമതി നല്കാന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ആര് എസ് വിനോദിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി.വിനോദ് ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നിലവില്‍ ബിജെപി സഹകരണ സെല്‍ കണ്‍വീനറാണ് വിനോദ്.ആരോപണം കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
പ്രാദേശിക ബിജെപി നേതാക്കള്‍ കോഴ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണ കമ്മിഷന് അറിയിച്ചിരുന്നു.വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അടക്കമുള്ള നേതാക്കള്‍ക്കു പങ്കില്ലെന്നും കോഴ വിവാദം അന്വേഷിച്ച സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ പറഞ്ഞു.അന്വേഷിച്ചു കണ്ടെത്തിയ റിപ്പോര്‍ട്ട് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു മാത്രമെ അയച്ചിട്ടുള്ളൂ. ഇതു ചോര്‍ന്നതിനെക്കുറിച്ചു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.














