മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി : നഴ്‌സിന് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി.


ഇതേ തുടര്‍ന്ന് രോഗി ഗുരതരാവസ്ഥയിലാണ്. നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ആര്‍എംഒ വിശദമായ അന്വേഷണം ആരംഭിച്ചു. മരുന്ന് വാങ്ങാനായി രോഗിയ്ക്ക് ഒരു ദിവസം 30,000 രൂപ ചെലവായി.


ഇതിനുള്ള തുക രോഗിയെക്കൊണ്ട് തന്നെ എടുപ്പിക്കുകയും ചെയ്തു. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.



Sharing is Caring